
ഇറാൻ: ബ്രിട്ടാഷ് -ഇറാനിയൻ സഹായ പ്രവർത്തകയായ സാഗാരി റാറ്റ്ക്ലിഫിനെ ടെഹ്റാൻ മോചിപ്പിച്ചു. അഞ്ച് വർഷത്തെ തടവിന് ശേഷമാണ് മോചനം. ഇറാന്റെ ക്ലറിക്കൽ സ്ഥാപനത്തെ അട്ടിമറിക്കാൻ ഗൂഡാലോചന നടത്തിയെന്നാരോപിച്ചാണ് സാഗാരിയെ ജയിലിൽ അടച്ചത്. കഴിഞ്ഞവർഷം ഇറാൻ പരമ്മോന്നത നേതാവ് മാപ്പ് നൽകിയിരുന്നു. ഇറാനിലെ ജയിലുകളിൽ കൊവിഡ് പടർന്നുപിടിക്കുന്നതിനെക്കുറിച്ചുള്ള ആശങ്ക അറിയിച്ചതോടെ കഴിഞ്ഞ ഒരുവർഷമായി വീട്ടുതടങ്കലിൽ കഴിയുകയായിരുന്നു ഇവർ. തോംസൺ റോയിറ്റേഴ്സ് ഫൗണ്ടേഷന്റെ പ്രോജക്ട് മാനേജർ സാഗാരി ബന്ധുവീട് സന്ദർശിച്ച ശേഷം മകളോടൊപ്പം ബ്രിട്ടണിലേക്ക് മടങ്ങാൻ തയാറെടുക്കുന്നതിനിടെയാണ് 2016ൽ ടെഹ്റാൻ വിമാനത്താവളത്തിൽ വച്ച് അറസ്റ്റിലാകുന്നത്. അതേസമയം സാഗാരിയുടെ കുടുംബവുമായി താൻ സംസാരിച്ചെന്നും കാലിലെ ടാഗ് നീക്കം ചെയ്തതായും കോടതിയിലേക്ക് വീണ്ടും വിളിപ്പിച്ചതായും ബ്രിട്ടീഷ് നിയമസഭാംഗം തുലിപ് സിദ്ദിഖ് പറഞ്ഞു.