sindhu

ബാസൽ : ഇന്ത്യൻ വനി​താ താരം പി​.വി​ സി​ന്ധു സ്വി​സ് ഓപ്പൺ​ ബാഡ്മി​ന്റൺ​ 300 ടൂർണമെന്റിന്റെ ഫൈനലിൽ ഒളിമ്പിക് ചാമ്പ്യൻ കരോളിന മാരിനോട് തോറ്റു. 35 മിനിട്ടുകൊണ്ട് 21-12,21-5 എന്ന സ്കോറിന് നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സിന്ധുവിന്റെ തോൽവി. ഇരുവരും തമ്മിലുള്ള 14-ാമത്തെ മത്സരമായിരുന്നു ഇന്നലത്തേത്. കരോളിന്റെ ഒൻപതാം വിജയം.