forex

മുംബയ്: ഇന്ത്യയുടെ വിദേശനാണയ ശേഖരം കഴിഞ്ഞവാരം 68.9 കോടി ഡോളർ ഉയർന്ന് 58,455.4 കോടി ഡോളറിലെത്തി. ജനുവരി 29ന് കുറിച്ച 59,018.5 കോടി ഡോളറാണ് ശേഖരത്തിന്റെ റെക്കാഡ് ഉയരം. വിദേശ നാണയ ആസ്‌തി 50.9 കോടി ഡോളർ വർദ്ധിച്ച് 54,261.5 കോടി ഡോളറായി. 17.2 കോടി ഡോളർ ഉയർന്ന് 3,542.1 കോടി ഡോളറാണ് കരുതൽ സ്വർണ ശേഖരമെന്നും റിസർവ് ബാങ്ക് പുറത്തുവിട്ട റിപ്പോർട്ട് വ്യക്തമാക്കുന്നു.