bjp-

തിരുവനന്തപുരം: ബി.ജെ..പി സംസ്ഥാന അദ്ധ്യക്ഷൻ കെ.. സുരേന്ദ്രൻ നയിച്ച വിജയയാത്ര..ുടെ സമാപന വേദിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പൊന്നാടയണിയിക്കാൻ എത്തിയത് മെട്രോമാൻ ഇ..ശ്രീധരൻ.. എന്നാൽ ശ്രീധരനിൽ നിന്ന് ആ പൊന്നാട വാങ്ങി തിരിച്ചണിയിക്കുകയായിരുന്നു അമിത് ഷാ. നിറഞ്ഞ കരഘോഷത്തോടെയാണ് കാണികൾ ഇതിനെ വരവേറ്റത്. പ്രസംഗത്തിന്റെ തുടക്കത്തിൽ തന്നെ ഇ ശ്രീധരൻ രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് എടുത്തുപറയാനും അമിത് ഷാ മറന്നില്ല.

എൻജിനീയറായും അദ്ധ്യാപകനായും സേവനം ആരംഭിച്ച് പിന്നീട് രാജ്യത്തെ നിരവധി വികസന പദ്ധതികൾ മുന്നിൽ നിന്നും നടപ്പിലാക്കിയ വ്യക്തിയാണ് ഇ ശ്രീധരനെന്ന് അമിത് ഷാ പറഞ്ഞു. വിവിധ പദ്ധതികൾ സുതാര്യമായും സമയബന്ധിതമായും അദ്ദേഹം രാജ്യത്തിന് സമർപ്പിച്ചു. ഇ ശ്രീധരനെ മെട്രോമാൻ എന്ന് വിളിക്കുന്നത് ഡൽഹി മെട്രോയുടെ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചതിനാണ്. എന്നാൽ അതിലുപരി അദ്ദേഹത്തിന്റെ കഴിവ് തെളിയിച്ച മറ്റൊരു പദ്ധതിയാണ് കൊങ്കൺ റെയിൽവേയുടെ നിർമ്മാണമെന്നും അമിത് ഷാ പറഞ്ഞു.

ഈ പ്രായത്തിലും നാടിന് വേണ്ടി പ്രവർത്തിക്കാനുളള അദ്ദേഹത്തിന്റെ ഉത്സാഹവും ചുറുചുറുക്കും കാണുമ്പോൾ അദ്ദേഹത്തെ അഭിവാദ്യം ചെയ്യുകയാണെന്നും അമിത് ഷാ പറഞ്ഞു. നാടിന് വേണ്ടി നിരവധി നിർമാണ പ്രവർത്തനങ്ങൾ നടത്തിയ മെട്രോമാൻ ഈ നാടിന് ആവശ്യം ഭാരതീയ ജനതാ പാർട്ടിയാണെന്ന് വിലയിരുത്തിയതിലും തിരിച്ചറിഞ്ഞതിലും ഏറെ സന്തോഷമുണ്ടെന്നും അമിത് ഷാ പറഞ്ഞു.

വിജയ യാത്ര സമാപന സമ്മേളനം - തിരുവനന്തപുരം ശംഖുമുഖത്ത് - കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ @AmitShah ഉദ്‌ഘാടനം ചെയ്യുന്നു - തത്സമയം #NamaskaramAmitji https://t.co/JQIKoiSDGw

— BJP KERALAM (@BJP4Keralam) March 7, 2021