
വാഷിംഗ്ടൺ: ലോകത്തിൽ പക്ഷികൾ മുട്ടയിടുന്നതും വിരിയുന്നതും സാധാരണം തന്നെ. എന്നാൽ നോർത്ത് പസഫിക്കിലെ മിഡ്‌വേ അറ്റോൾ എന്ന ദ്വീപിലെ ദേശീയ വന്യജീവി സങ്കേതത്തിലുള്ള വിസ്ഡം ആൽബട്രോസ് എന്ന 70 വയസുകാരി മുട്ടയിട്ട് വിരിഞ്ഞത് സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയാവുകയാണ്. ലോകത്തിലെതന്നെ ഏറ്റവും പ്രായമേറിയ കടൽപ്പക്ഷി എന്ന് കരുതപ്പെടുന്ന പക്ഷിയാണ് വിസ്ഡം. ആൽബട്രോസ് ഇനത്തിൽപ്പെട്ടതാണ് വിസ്ഡം. ഫെബ്രുവരി 1നാണ് വിസ്ഡം അവളുടെ പുതിയ കുഞ്ഞിനെ സ്വാഗതം ചെയ്തത്. അവസാനമായി വിരിഞ്ഞിറങ്ങിയത് വിസ്ഡത്തിന്റെ നാല്പതാമത്തെ കുഞ്ഞാണ്. 1956ൽ അമേരിക്കയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയതാണ് ഈ പക്ഷിയെ. അന്ന് അഞ്ച് വയസാണ് വിസ്ഡത്തിന്. സാധാരണ ഗതിയിൽ ആൽബട്രോസ് പക്ഷികൾക്ക് ഒരുഇണമാത്രമാണ് ഉണ്ടാവുക. എന്നാൽ വിസ്ഡത്തിന് ആയുസ് കൂടിയതിനാൽ 2010ൽ അകികാമെയ് എന്ന ആണ ആൽബട്രോസ് പക്ഷി ഒപ്പം കൂടി. സാധാരണ ഗതിയിൽ 40 വർഷമാണ് ഈ പക്ഷികളുടെ ആയുസ്. ഈ പക്ഷികൾ വർഷത്തിൽ ഒരു മുട്ടയാണ് ഇടുന്നത്. മുട്ടവിരിയുമ്പോൾ ആൺ പക്ഷിയും അമ്മപക്ഷിയും ചേർന്നാണ് കുഞ്ഞിനെ വളർത്തുന്നതും.