
ബീജിംഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ ഇന്ത്യ സാഹചര്യം ഉണ്ടാക്കണമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വ്യാപിപ്പിക്കുന്നതിലൂടെ പരസ്പരം സംശയം ജനിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം മെയ് മുതൽ കിഴക്കൻ ലഡാക്കിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് നിലവിലെ ഇന്ത്യ- ചൈന ബന്ധത്തിക്കുറിച്ചുള്ള വാർഷിക പത്ര സമ്മേളനത്തിൽ ചോദ്യത്തിന് മറുപടി നൽകിയാതായിരുന്നു അദ്ദേഹം. അതിർത്തി തർക്കം ചരിത്രത്തിൽ അവശേഷിക്കുന്ന ഒരു പ്രശ്നമാണ് ഇന്ത്യ- ചൈന ബന്ധത്തിന്റെ മുഴുവൻ കഥയല്ല. തർക്കങ്ങൾ ശരിയായി കൈകാര്യം ചെയ്യേണ്ടതും പ്രശ്നം പരിഹരിക്കുന്നതിനുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനായി സഹകരണം വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.