
ലഖ്നൗ: ആഗോള തലത്തിൽ ഇന്ത്യയുടെ പാരമ്പര്യത്തിന് ഏറ്റവും വലിയ ഭീഷണി ഉയർത്തുന്നത് മതേതരത്വമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം ലാഭത്തിനായി ആളുകളിൽ തെറ്റിദ്ധാരണ പരത്തുന്നവരെയും രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരെയും വെറുതെ വിടില്ലെന്നും യോഗി മുന്നറിയിപ്പ് നൽകി. അയോദ്ധ്യ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ട് തയ്യാറാക്കിയ രാമായണം ഗ്ലോബൽ എൻസൈക്ലോപീഡിയയ ഇ-ബുക്കിന്റെ ആദ്യ എഡിഷൻ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിസാരമായ സാമുദായിക തർക്കങ്ങളിൽ ഏർപ്പെടുന്നതിലൂടെ രാജ്യത്തിന്റെ ഐക്യം തകർക്കരുത്. തുച്ഛമായ സാമ്പത്തിക ലാഭത്തിന് വേണ്ടി ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്ന ആളുകൾ അതിന്റെ അനന്തരഫലം അഭിമുഖീകരിക്കേണ്ടിവരുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.