curd-

നിരവധി ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കുന്ന ഒരു പ്രോബയോട്ടിക് ഭക്ഷണമാണ് തൈര്. പ്രയോജനകരമായ ബാക്ടീരിയകൾ അടങ്ങിയ തൈര്, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും വയറുവേദന ശമിപ്പിക്കുന്നതിനും ഉത്തമമാണ്. ലാക്ടോബാസിലസും ബിഫിഡോബാക്റ്റീരിയയും അടങ്ങിയിട്ടുള്ളതിനാൽ വയറിളക്കം,മലബന്ധം തുടങ്ങിയവയിൽനിന്ന് സംരക്ഷിക്കുന്നു. വൈറ്റമിനുകളുടെയും പ്രോട്ടീനുകളുടെയും കലവറയായ തൈര് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. ആന്റി ഓക്സിഡൻസുകൾ ധാരാളം ഉള്ളതിനാൽ ​തടി കുറയ്ക്കാനും സഹായിക്കുന്നു. അസ്ഥിക്ഷയം തടയുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അൾസർ സാദ്ധ്യത കുറയ്ക്കുന്നതിനും വരൾച്ചയകറ്റി ചർമ്മത്തെ സംരക്ഷിക്കുന്നതിനും നിത്യേന തൈര് ഉപയോഗിക്കാം. മാനസിക സമ്മർദ്ദം ശമിപ്പിക്കാൻ രാവിലെ തൈര് കുടിക്കുന്നത് നല്ലതാണ്. ദഹനത്തെ തടയുന്ന ലാക്ടോസ് അടങ്ങിയ പാലിലും മികച്ചതാണ് തൈര്. രാവിലെ വെറുംവയറ്റിലോ ഉച്ചഭക്ഷണത്തിന്റെ കൂടെയോ അല്ലെങ്കിൽ,​ തൈരിന്റെ മറ്റൊരുതരമായ ഗ്രീക്ക് യോഗർട്ടായോ ഉപയോഗിക്കാം.