
കൊച്ചി: കളമശ്ശേരിയിൽ സി പി എം സ്ഥാനാർത്ഥിയായി സി ഐ ടി യു നേതാവ് കെ ചന്ദ്രൻ പിള്ളയെ വേണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റർ. സ്ഥാനാർത്ഥിയായി പി രാജീവ് വേണ്ട, ചന്ദ്രൻ പിള്ള മതി എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ് പോസ്റ്ററുകൾ.
ചന്ദ്രൻപിള്ള കളമശ്ശേരിയുടെ സ്വപ്നം, പ്രബുദ്ധതയുള്ള കമ്മ്യൂണിസ്റ്റുകാർ പ്രതികരിക്കും, വെട്ടി നിരത്തൽ എളുപ്പമാണ് വോട്ട് പിടിക്കാനാണ് പാട്, പി രാജീവിനെ വേണ്ട തുടങ്ങിയ വാചകങ്ങൾ ആണ് പോസ്റ്ററുകളിൽ ഉള്ളത്.
ഏലൂരിലെ പാർട്ടി ഓഫീസിന് എതിർവശത്തും, മുനിസിപ്പാലിറ്റി ഓഫീസിന് സമീപവും, കളമശ്ശേരി പാർട്ടി ഓഫീസിന് മുൻ ഭാഗത്തുമൊക്കെയാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. അതേസമയം സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ടുള്ള അന്തിമ തീരുമാനമെടുക്കാൻ സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും.