ലോക്ക് ഡൗണിനെ തുടർന്ന് സ്കൂളുകൾ അടച്ചതോടെ ശരിക്കും കുടുങ്ങിയത് രക്ഷിതാക്കളാണ്. വർക്ക് ഫ്രം ഹോമുമായി വീട്ടിൽ ഒതുങ്ങിയവർക്ക് അതിനിടയിൽ മക്കളുടെ കാര്യങ്ങളും നോക്കേണ്ട അവസ്ഥയായി. എന്നാൽ ഒരു പരിധിവരെ അവർക്ക് ആശ്വാസം നൽകിയത് കാർട്ടൂൺ ചാനലുകളാണ്. ഡോറയും, ലില്ലിയും, ലിറ്റിൽ കൃഷ്ണനുമെല്ലാം അതിൽ പങ്കാളികളായി.

womens-day-special

ഈ വനിതാ ദിനത്തിൽ മൂന്ന് കുഞ്ഞു വനിതാ താരങ്ങളെ കേരളകൗമുദി ഓൺലൈൻ പരിചയപ്പെടുത്തുകയാണ്. പാർവതി, ഗൗരി, ജുവാൻ. മൂവരുടെയും ശബ്ദമാണ് കേരളത്തിന്റെ കുട്ടിക്കുറുമ്പന്മാരും കുറുമ്പികളും കേൾക്കുന്നത്. പാർവതിയും ഗൗരിയും ജുവാനും തങ്ങളുടെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നു.