pinarayi-vijayan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ എൽ ഡി എഫ് പ്രചാരണത്തിന് കണ്ണൂർ ജില്ലയിലെ ധർമ്മടം മണ്ഡലത്തിലെ പിണറായിയിൽ ഇന്ന് തുടക്കമാകും. വൈകീട്ട് അഞ്ചിന് പിണറായി കൺവെൻഷൻ സെന്റർ പരിസരത്ത് നടക്കുന്ന പൊതുയോഗത്തോടെയാണ് പ്രചാരണം തുടങ്ങുക.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പകൽ മൂന്നിന് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ എത്തും. വിമാനത്താവളത്തിലെത്തുന്ന പിണറായിയെ എൽ ഡി എഫിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് പിണറായിയിലേക്ക് ആനയിക്കും. ബാൻഡ് വാദ്യങ്ങളുടെയും വാഹനങ്ങളുടെയും അകമ്പടിയോടെയാണ് വരവേൽപ്പ്.

മണ്ഡലത്തിലെ ഒമ്പത് കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് പിണറായിയിൽ എത്തുക. പിണറായിയിൽ നടക്കുന്ന പൊതുയോഗം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സി പി എമ്മിന്റെയും ഇടതുമുന്നണിയുടെയും പ്രമുഖ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും.