bineesh-bastin

നടൻ ബിനീഷ് ബാസ്റ്റിന്റെ പുതിയ ഫോട്ടോഷൂട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. രണ്ട് യുവ മോഡലുകൾക്കൊപ്പമായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. ഇതിന്റെ മേക്കിംഗ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.

നാടൻ വേഷത്തിലാണ് വീഡിയാേയിൽ ബിനീഷ് ബാസ്റ്റിൻ പ്രത്യക്ഷപ്പെടുന്നത്. മോഡലുകളായ ക്രിസ്റ്റിയും ജിൽനയുമാണ് നടനൊപ്പം ഫോട്ടോഷൂട്ടിൽ അണിനിരന്നത്. സെലിബ്രിറ്റി ഫോട്ടോഗ്രാഫർ അജ്മൽ ആണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.


ഇകാച്ചോ മോഡലിങ് കമ്പനിക്കുവേണ്ടി ഷിബിൻ അഷ്റഫാണ് ആശയാവിഷ്കരണം നിർവഹിച്ചിരിക്കുന്നത്. പാണ്ടിപ്പട, കട്ടപ്പനയിലെ ഹൃതിക് റോഷൻ, പോക്കിരി രാജ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനാണ് ബിനീഷ്.