psc

1. കേരളസർക്കാരിന്റെ സ്വാതിപുരസ്കാരം 2020 ൽ നേടിയതാർക്ക്?

2. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂൺ 18ന് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണനാമം?

3. കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാനായി നിയമിതനായത്?

4. കേരളത്തിലെ ആദ്യത്തെ പൈതൃകബീച്ച്?

5. തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ച വിധി ആധാരമാക്കിയ പുസ്തകം രചിച്ചതാര്?

6. 2020 ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്?

7. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി 12)ഭാഗമായി 2020ൽ നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ?

8. 2020 ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായസ്ഥലം?

9. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 2020 ജനുവരിയിൽ വേൾഡ് ഫെയർ നടന്നതെവിടെ?

10. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത്?

11. 1114 ന്റെ കഥ എന്ന കൃതി രചിച്ചതാര്?

12. ബാത്തിംഗ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം?

13. ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം?

14. പേശികളെക്കുറിച്ചുള്ള പഠനം?

15. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?

16. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏത് മൃഗത്തിന് പ്രസിദ്ധമാണ്?

17. ഇന്ത്യയിലെ ഏറ്രവും വലിയ പീഠഭൂമി?

18. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം?

19. മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നെടുത്തതാണ്?

20. പാകം ചെയ്താൽ നഷ്ടപ്പെടുന്ന വിറ്റാമിൻ?

21. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി?

22. റേച്ചൽ കാഴ്സൺ രചിച്ച സൈലന്റ് സ്പ്രിംഗ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം ഏതാണ്?

23. കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ്?

24. ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വർഷം?

25. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം?

26. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം?

27. മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്?

28. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം?

29. പേശികളെക്കുറിച്ചുള്ള പഠനം?

30. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡന്റായ ആദ്യത്തെ വനിത?

31. 1909ൽ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷകസമരം സംഘടിപ്പിച്ചത് എവിടെയാണ്?

32. 1833ൽ ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ?

33. എവിടെനിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്?

34. ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം?

35. കുരുമുളകിന്റെ വ്യാപാരത്തുക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കലാപം?

36. ഏത് വിപ്ലവത്തിന് സാക്ഷ്യം വഹിച്ച മലയാണ് പുരളിമല?

37. യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവിക മാർഗം കണ്ടെത്തുന്ന എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ?

38. ഝാൻസി റാണി വീരമൃത്യു വരിച്ച വർഷം?

39. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?

40. ഇന്ത്യയുടെ മത - സാമൂഹിക പരിഷ്ക്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവന അർപ്പിച്ച പ്രസ്ഥാനം?

41. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി?

42. പയ്യന്നൂരിൽ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്?

43. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം?

44. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി?

45. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്?

46. ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്?

47. കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം?

48. മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്?

49. ഇൻഡോ നോർവിജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട്?

50. കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലമേത്?

ഉത്തരങ്ങൾ

(1) ഡോ. എൽ സുബ്രഹ്മണ്യം

(2)കെ. ആ‌ർ.സച്ചിദാനന്ദൻ

(3)അടൂർ ഗോപാലകൃഷ്ണൻ

(4) അഴീക്കോട് മുനയ്ക്കൽ ‌ഡോൾഫിൻ ബീച്ച്

(5)വി.പി.മേനോൻ (The story of the integration of Indian States)

(6)അചൽമിശ്ര

(7)ല‌ക്‌നൗ

(8) ലേ

(9)ന്യൂഡൽഹി

(10) ആഗമാനന്ദസ്വാമി

(11) അക്കാമ്മ ചെറിയാൻ

(12) പൊട്ടാസ്യം ഹൈഡ്രോക്സൈഡ്

(13)മെഡില ഒബ്ലാംഗേറ്റ

(14) മയോളജി

(15) കാഞ്ചൻജംഗ

(16) ഒറ്റക്കൊമ്പൻ കാണ്ടാമൃഗം

(17)ഡെക്കാൺ പീഠഭൂമി

(18) കൊടൈക്കനാൽ

(19) അറബി

(20) വിറ്റാമിൻ സി

(21) അപ്പോളോ ഹോസ്‌പിറ്റൽ

(22)ഡിഡിടി

(23) സിങ്ക്

(24) 1930

(25) 32

(26) ശ്വാസകോശം

(27) കരൾ

(28) സെറിബെല്ലം

(29) മയോളജി

(30) അക്കമ്മ ചെറിയാൻ

(31) വെങ്ങാനൂർ

(32)വൈകുണ്‌ഠസ്വാമികൾ

(33) തലശേരി

(34) 1797

(35) അഞ്ചുതെങ്ങ് കലാപം

(36) പഴശ്ശി വിപ്ലവം

(37) വാസ്കോഡഗാമ

(38) 1858

(39) വാറൻ ഹേസ്റ്റിംഗ്സ്

(40) ബ്രഹ്മസമാജം

(41) ജവഹർലാൽ നെഹ്റു

(42) ജവഹർലാൽ നെഹ്റു

(43)ചമ്പാരൻ സത്യാഗ്രഹം

(44) ഡോ.എസ്. രാധാകൃഷ്ണൻ

(45) മൗലികാവകാശങ്ങൾ

(46) അലോക് റവാത്ത്

(47) കുണ്ടറ

(48) പെഡോളജി

(49) നീണ്ടകര

(50) നിലമ്പൂർ