
വിനയ് ഫോർട്ട് ,കൃഷ്ണ ശങ്കർ ,അനു സിതാര ,രചന നാരായണൻ കുട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സർജു രമാകാന്ത് സംവിധാനം ചെയ്യുന്ന വാതിലിന്റെ ഷൂട്ടിംഗ് മാർച്ച് 15 ന് തിരുവനന്തപുരത്ത് തുടങ്ങും.സ്പാർക്ക് പിക്ച്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജ്, രജീഷ് വാളാഞ്ചേരി എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിൽ സുനിൽ സുഖദ, ഉണ്ണിരാജ്, അബിൻ ബിനോ, വി കെ ബൈജു, പൗളി, അഞ്ജലി നായർ , സ്മിനു തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നുണ്ട്. ഷംനാദ് ഷബീർ തിരക്കഥയും സംഭാഷണമെഴുതുന്ന സിനിമയുടെ ഛായാഗ്രഹണം മനേഷ് മാധവൻ നിർവ്വഹിക്കുന്നു. ബി കെ ഹരിനാരായണൻ , റഫീഖ് അഹമ്മദ് എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീത സംവിധാനം നിർവ്വഹിക്കുന്നു..എഡിറ്റർ ജോൺകുട്ടി, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, പ്രൊഡക്ഷൻ കൺട്രോളർ ഷാജി കാവനാട്ട്, കല സാബു റാം, മേക്കപ്പ് അമൽ ,വസ്ത്രാലങ്കാരം അരുൺ മനോഹർ , സ്റ്റിൽസ് ബിജിത്ത് ധർമ്മടം, പരസ്യകല യെല്ലോ ടൂത്ത്സ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സുധർമ്മൻ വള്ളിക്കുന്ന്.