
അശ്വതി: സാമ്പത്തിക നേട്ടത്തിന് സാദ്ധ്യത. വിവാഹകാര്യത്തിനു തീരുമാനം എടുക്കും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. മാതൃ ഗുണം ലഭിക്കും. ഉദ്യോഗസ്ഥൻമാർക്ക് മേലധികാരികളിൽ നിന്ന് നല്ല സമീപനവും സഹായവും പ്രതീക്ഷിക്കാം. ശനിയാഴ്ച ദിവസം ഉത്തമമാണ്.
ഭരണി: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഔദ്യോഗികമേൻമ ലഭിക്കും. സാമ്പത്തികലാഭം പ്രതീക്ഷിക്കാം. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
കാർത്തിക: ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂല സമയം. അധിക ചെലവുകൾ വർദ്ധിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. തൊഴിലഭിവൃദ്ധിയ്ക്ക് സാദ്ധ്യത. ശനിയാഴ്ച ദിവസം ഉത്തമം.
രോഹിണി: സഹോദരങ്ങളാൽ ഗുണം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം അസംതൃപ്തമായിരിക്കും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. തൊഴിൽ മേഖലയിൽ പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വരും. ആരോഗ്യപരമായി നല്ലകാലമല്ല. മാദ്ധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരങ്ങൾ ലഭിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായം ലഭിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
മകയീരം: മാതൃഗുണം ലഭിക്കും. കർമ്മരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. ദാമ്പത്യഗുണം പ്രതീക്ഷിക്കാം. കലാരംഗത്ത് ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ജോലിഭാരം വർദ്ധിക്കും. പല വിധത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകും. വെള്ളിയാഴ്ച ദിവസം അനുകൂലം.
തിരുവാതിര: ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് അനുകൂലസമയം. അധികചെലവുകൾ വർദ്ധിക്കും. ഭാഗ്യപുഷ്ടി അനുഭവപ്പെടും. കർമ്മപുഷ്ടി ഉണ്ടാകും. തൊഴിൽ തടസങ്ങൾ നേരിടും. ശനിയാഴ്ച ദിവസം ഉത്തമം.
പുണർതം: മാതൃഗുണം ലഭിക്കും. വിവാഹാദി കർമ്മങ്ങളിൽ പങ്കെടുക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. കർമ്മ രംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. നൂതനഗൃഹലാഭത്തിന് സാദ്ധ്യത. സന്താനഗുണം പ്രതീക്ഷിക്കാം. ശനിയാഴ്ച ദിവസം ഉത്തമം.
പൂയം:പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. മാതാവിന് സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. കണ്ടകശനി കാലമായതിനാൽ ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. മുൻകോപം നിയന്ത്രിക്കുക. ബുധനാഴ്ച ദിവസം ഉത്തമമാണ്.
ആയില്യം: സാമ്പത്തികനേട്ടംപ്രതീക്ഷിക്കാം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ശാരീരിക അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെടും. ധനനഷ്ടത്തിനു സാദ്ധ്യത. ബിസിനസ് രംഗത്ത് ധനനഷ്ടത്തിന് സാദ്ധ്യത. വിദേശയാത്രയ്ക്ക് തടസം നേരിടും. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: വിവാഹാദികർമ്മങ്ങളിൽ പങ്കെടുക്കും. മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങൾ ഉണ്ടാകും. ആരോഗ്യകാര്യങ്ങൾക്കായി പണം ചെലവഴിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
പൂരം: കർമ്മപുഷ്ടി ലഭിക്കും, മാതൃകലഹത്തിന് സാദ്ധ്യത. സഹോദരസ്ഥാനീയരുമായി അഭിപ്രായവ്യത്യാസം ഉണ്ടാകും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിവാഹാലോചനകൾക്ക് സാദ്ധ്യത. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കർമ്മപുഷ്ടിക്ക് സാദ്ധ്യത. സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സഹോദരാദിഗുണം ഉണ്ടാകും. ഉദരരോഗത്തിന് സാദ്ധ്യതയുണ്ട്. ധനനഷ്ടത്തിന് സാദ്ധ്യത. ശനിയാഴ്ച ദിവസം ഉത്തമമാണ്.
അത്തം: മാതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. അസാധാരണ വാക്സാമർത്ഥ്യം പ്രകടമാക്കും. പൊതുപ്രവർത്തകർക്ക് ഉന്നതവ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാൻ അവസരം ലഭിക്കും. വിവാഹത്തിന് അനുകൂല തീരുമാനം എടുക്കും. ഈശ്വരചിന്ത കൈവിടാതെ സൂക്ഷിക്കണം. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. ധനലാഭം പ്രതീക്ഷിക്കാം. ആരോഗ്യ സ്ഥിതി മെച്ചപ്പെടും.ചൊവ്വാഴ്ച ദിവസം അനുകൂല സമയം.
ചിത്തിര: വിദ്യാർത്ഥികൾക്ക് അനുകൂലസമയം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സർക്കാർ ജീവനക്കാർക്ക് തടസങ്ങൾ നേരിടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. വാഹന സംബന്ധമായി ചെലവുകൾ വർദ്ധിക്കും. ദമ്പതികൾ തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. വെള്ളിയാഴ്ച ദിവസം ഉത്തമം.
ചോതി: പിതൃഗുണം ലഭിക്കും. ഗൃഹ സംബന്ധമായി അസ്വസ്ഥകൾ അനുഭവപ്പെടും. സന്താനഗുണം ലഭിക്കും. സംസാരത്തിൽ നിയന്ത്രണം പാലിക്കുക. ഉദ്യോഗസ്ഥന്മാർക്ക് സർക്കാരിൽ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാൻ തടസം നേരിടും. ശാരീരികഅസുഖങ്ങൾ അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
വിശാഖം: ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സർക്കാർ ജീവനക്കാർക്ക് തടസങ്ങൾ നേരിടും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ഉപരിപഠനത്തിന് ഉദ്ദേശിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം ലഭിക്കും. സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ബുധനാഴ്ച ദിവസം ഉത്തമമാണ്.
അനിഴം: പിതൃഗുണം ലഭിക്കും. സാഹിത്യ രംഗത്തുള്ളവർക്ക് പ്രശസ്തി ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുക. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന ജീവനക്കാർക്ക് അനുകൂലം. സത്ക്കാരങ്ങളിൽ പ്രിയം വർദ്ധിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
കേട്ട: ഉദ്യോഗഗുണം ഉണ്ടാകും. മംഗളകർമ്മങ്ങൾ നടക്കും. തൊഴിൽക്ലേശം ഉണ്ടാകും. ആരോഗ്യപരമായി ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഗൃഹസംബന്ധമായി അസ്വസ്ഥതകൾ അനുഭവപ്പെടും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഔദ്യോഗിക കാര്യങ്ങളിൽ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരും. സാമ്പത്തികരംഗത്ത് പുരോഗതി ഉണ്ടാകും. വ്യാഴാഴ്ച ദിവസം അനുകൂലം.
മൂലം: കർമ്മ രംഗത്ത് അഭിവൃദ്ധി ഉണ്ടാകും. സന്താനങ്ങളാൽ മനോവിഷമം ഉണ്ടാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും.സഹോദരഗുണം ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽ മുഖേന ആദായം വർദ്ധിക്കും. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരാടം: പിതൃസമ്പത്ത് ലഭ്യമാകും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രശസ്തി വർദ്ധിക്കും. സന്താനങ്ങളാൽ മനഃസന്തോഷം വർദ്ധിക്കും. ഗൃഹകാര്യങ്ങളിൽ അലസതകൾ അനുഭവപ്പെടും. വെള്ളിയാഴ്ച ദിവസം ഉത്തമം.
ഉത്രാടം: സഹോദരഗുണം ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കാൻ തടസം നേരിടും. പിതൃഗുണം പ്രതീക്ഷിക്കാം. പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ഗൃഹകാര്യങ്ങളിൽ അലസത അനുഭവപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവോണം: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. ആരോഗ്യപരമായി നല്ലകാലമല്ല. ഗൃഹ സംബന്ധമായി അസ്വസ്ഥതകൾ അനുഭവപ്പെടും. കാലുവേദന അനുഭവപ്പെടും. ബുധനാഴ്ച ദിവസം ഉത്തമം.
അവിട്ടം: വിദ്യാർത്ഥികൾക്ക് അനുകൂല സമയം. ഉദ്യോഗഗുണം ഉണ്ടാകും. സന്താനങ്ങൾ മുഖേന മനഃസമാധാനം കുറയും, ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ചെലവുകൾ വർദ്ധിക്കും. സഹോദരഗുണം പ്രതീക്ഷിക്കാം. ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. വ്യാഴാഴ്ച ദിവസം അനുകൂലം.
ചതയം: സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. സഹോദരഗുണം ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയങ്ങൾക്ക് അനുകൂല സമയം. സംഗീതാദികലകളിൽ താത്പര്യം വർദ്ധിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
പൂരുരുട്ടാതി: സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. ഉദ്യോഗ ഗുണം ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. നൃത്തസംഗീതാദി കലകളിൽ താത്പര്യം വർദ്ധിക്കും. മാതൃഗുണം ഉണ്ടാകും. മനസിന് സന്തോഷം ലഭിക്കും. വിവാഹകാര്യത്തിന് തീരുമാനം എടുക്കും. വെള്ളിയാഴ്ച ദിവസം ഉത്തമം.
ഉത്രട്ടാതി: സാമ്പത്തിക നേട്ടത്തിനു സാദ്ധ്യത. മംഗളകാര്യങ്ങളിൽ പങ്കെടുക്കും. സന്താനങ്ങൾക്ക് തൊഴിൽ ലബ്ധി ഉണ്ടാകാനിടയുണ്ട്. മത്സരപരീക്ഷകളിൽ വിജയിക്കും. ഗൃഹം മോടിപിടിപ്പിക്കാനായി പണം ചെലവഴിക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ബുധനാഴ്ച ദിവസം ഉത്തമം.
രേവതി: ഉപരിപഠനത്തിന് തടസ്സങ്ങൾ നേരിടും. ഔദ്യോഗിക മേഖലയിൽ ശോഭിക്കാനിടവരും. സാമ്പത്തിക ക്ലേശം അനുഭവപ്പെടും. വിവാഹകാര്യത്തിന് തീരുമാനം ഉണ്ടാകും.കർമ്മ ഗുണാഭിവൃദ്ധിക്ക് സാദ്ധ്യത. വ്യാഴാഴ്ച ദിവസം അനുകൂലം.