
മുംബയ്: റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ വസതിയ്ക്ക് മുന്നിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തിന്റെ അന്വേഷണം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിയ്ക്ക് (എൻ.ഐ.എ) കൈമാറി. മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് കേസ് കൈകാര്യം ചെയ്തിരുന്നത്.