cpm

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മിന് ആറ് സീറ്റുകൾ നൽകി ഡി.എം.കെ. ഇത് സംബന്ധിച്ച് ഡി.എം.കെയുമായി ധാരണാപത്രത്തിൽ സി.പി.എം ഒപ്പുവച്ചു. ആറ് സീറ്റുകൾ കുറവാണെങ്കിലും സഖ്യത്തിന്റെ വിജയത്തിനായി പ്രവർത്തിക്കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണൻ പറഞ്ഞു. ബി.ജെ.പിയും അണ്ണാ ഡി.എം.കെയേയും തോൽപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി