laporta

ബാ​ഴ്‌​സ​ലോ​ണ​:​ ​സ്പാ​നി​ഷ് ക്ല​ബ് ​ബാ​ഴ്സ​ലോ​ണ​യു​ടെ​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​ക്ക് ​ജൊ​വാ​ൻ​ ​ല​പോ​ർ​ട്ട​ ​മ​ട​ങ്ങി​യെ​ത്തി.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ന​ട​ന്ന​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ 54​ ​ശ​ത​മാ​നം​ ​വോ​ട്ട് ​നേ​ടി​യാ​ണ് ​ല​പോ​ർ​ട്ട​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​ന​ത്തേ​ക്ക് ​വി​ജ​യി​ച്ച​ത്. 2003​ലാ​ണ് ​ല​പോ​ർ​ട്ട​ ​ആ​ദ്യ​മാ​യി​ ​ബാ​ഴ്സ​യു​ടെ​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​ഏറ്റെ​ടു​ക്കു​ന്ന​ത്.​ 2010​വ​രെ​ ​പ്ര​സ​ഡി​ന്റ് ​സ്ഥാ​ന​ത്ത് ​തു​ട​ർ​ന്ന​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കാ​ല​ഘ​ട്ടം​ ​ബാ​ഴ്‌​സ​യു​ടെ​ ​സു​വ​ർ​ണ​ ​കാ​ല​ഘ​ട്ടം​ ​ആ​യി​രു​ന്നു.​ ​നാ​ല് ​ലാ​ലി​ഗ​ ​ര​ണ്ട് ​ചാ​മ്പ്യ​ൻ​സ് ​ലീ​ഗ് ​കി​രീ​ട​ങ്ങ​ലും​ ​ബാ​ഴ്സ​ ​സ്വ​ന്ത​മാ​ക്കി​യ​ത് ​ഈ​ ​കാ​ല​ഘ​ട്ട​ത്തി​ലാ​ണ്.​ ​​ ​മെ​സി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സീ​നി​യ​ർ​ ​താ​ര​ങ്ങ​ൾ​ ​വോ​ട്ട് ​ചെ​യ്യാ​നെ​ത്തി​യി​രു​ന്നു.​ ബ​ർ​തേ​മ്യു​ ​കാ​ല​വ​ധി​ ​അ​വ​സാ​നി​ക്കു​ന്ന​തി​ന് ​മു​മ്പ് ​ത​ന്നെ​ ​രാ​ജി​വ​യ്ക്കേ​ണ്ടി​ ​വ​ന്ന​തി​നു​ ​പി​ന്നാ​ലെ​ ​ബാ​ഴ്സ​യു​ടെ​ ​പ്ര​സി​ഡ​ന്റ് ​സ്ഥാ​നം​ ​ഏ​റ്റെടു​ക്കു​ന്ന​ ​ല​പോ​ർ​ട്ട​യ്ക്ക് ​മു​ന്നി​ൽ​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​യ​ട​ക്കം​ ​നി​ര​വ​ധി​ ​വെ​ല്ലു​വി​ളി​ക​ളു​ണ്ട്.