
വിഷ്ണു ഉണ്ണിക്കൃഷ്ണൻ പ്രധാന വേഷത്തിൽ എത്തുന്ന റെഡ് റിവറിന്റെ ചിത്രീകരണം പൂർത്തിയായി. സഹസ്രാരാ സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മാണവും അശോക് ആർ നാഥ് സംവിധാനവും നിർവഹിക്കുന്നു. പെരുമാറ്റത്തിൽ വ്യത്യസ്തതകളുള്ള ബാലു എന്ന കഥാപാത്രമാണ് വിഷ്ണു ഉണ്ണിക്കൃഷ്ണൻ ചിത്രത്തിൽ എത്തുന്നത്. സുധീർ കരമന, കൈലാഷ്, ജയശ്രീ ശിവദാസ്, പ്രിയാമേനോൻ, ഡോ. ആസിഫ് ഷാ, ഷാബു പ്രൗദീൻ, സതീഷ്മേനോൻ, സുബാഷ് മേനോൻ, മധുബാലൻ, റോജിൻ തോമസ്, വിജി കൊല്ലം എന്നിവരാണ് മറ്റു താരങ്ങൾ.
സുനിൽപ്രേം.എൽ.എസ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം പോൾ വൈക്ലിഫ് . ഗാനരചന: പ്രകാശൻ കല്യാണി, സംഗീതം: സുധേന്ദുരാജ്, എഡിറ്റിംഗ്: വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, പശ്ചാത്തല സംഗീതം: സിജു ഹസ്രത്ത്, കൊല്ലം ജില്ലയിലെ മൺറോതുരുത്ത്, ചിറ്റുമല, കല്ലട എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. പി.ആർ.ഒ: അജയ്തുണ്ടത്തിൽ.