
ഗുവാഹത്തി: അസാം നിയമസഭ തെരഞ്ഞെടുപ്പിൽ മൗലാന ബദറുദ്ദീൻ അജ്മലിന്റെ ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. 16 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കോൺഗ്രസും ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടും നേതൃത്വം നൽകുന്ന സഖ്യമായ മഹാഗതിൽ അംഗമാണ് എ.ഐ.യു.ഡി.എഫ്.