bajrang

റോം: മാത്തിയോ പല്ലിക്കോൺ റാങ്കിംഗ് സീരിസ് ഗുസ്തി ചാമ്പ്യൻഷിപ്പിൽ 65കിലോഗ്രാം ഫ്രീസ്റ്രൈൽ വിഭാഗത്തിൽ ഇന്ത്യൻ സൂപ്പർ താരം ബജ്‌രംഗ് പൂനിയ ചാമ്പ്യൻനായി. ജയത്തോടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്താനും പൂനിയക്കായി. ചാമ്പ്യൻഷിപ്പിൽ കഴിഞ്ഞ തവണയും പൂനിയ സ്വർണം നേടിയിരുന്നു. പിന്നിൽ നിന്ന് പൊരുതിക്കയറി അവസാന മുപ്പത് സെക്കൻഡിൽ രണ്ട് പോയിന്റ് നേടിയാണ് പൂനിയ സ്വർണം ഉറപ്പിച്ചത്.