
തിരുവനന്തപുരം: കേരള സർക്കാരും സ്പോർട്സ് കൗൺസിലും അംഗീകരിച്ച സംസ്ഥാനത്തെ യോഗ കായിക രംഗവുമായി ബന്ധപ്പെട്ട ഏക സംഘടന യോഗ അസോസിയേഷൻ ഓഫ് കേരള മാത്രമാണെന്ന് പ്രസിഡന്റ് അഡ്വ.ബി.ബാലചന്ദ്രൻ അറിയിച്ചു. മറ്റ് സംഘടനകൾ നടത്തുന്ന മത്സരങ്ങളിൽ പങ്കെടുത്ത് താരങ്ങൾ വഞ്ചിതരാകരുതെന്നും അദ്ദേഹം പറയുന്നു.