pina

പിണറായി (കണ്ണൂർ): എങ്ങനെയും വർഗീയത വളർത്താമെന്നു ചിന്തിക്കുകയും അതിനുവേണ്ടി എന്തും ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്ന ആളാണ് അമിത് ഷാ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സത്യം പറയുന്ന നാവുകളെ ഇല്ലാതാക്കാൻ മറ്റു സംസ്ഥാനങ്ങളിൽ ചിലപ്പോൾ കഴിഞ്ഞേക്കും. ഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും പോലുള്ള മഹാരഥന്മാരുടെ കേരളത്തിൽ ഇതൊന്നും നടക്കില്ല. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചല്ല സംസാരമെങ്കിൽ അമിത് ഷായുടെ ചെയ്തികൾ തങ്ങൾക്കും പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

മുഖ്യമന്ത്രിയുടെ ചോദ്യങ്ങൾ

1.ദുരൂഹമരണത്തെക്കുറിച്ച് പറഞ്ഞല്ലോ, അതിന്റെ വിശദാംശങ്ങൾ വ്യക്തമാക്കാമോ? അന്വേഷിക്കാം

2.വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിഞ്ഞത് ആരായിരുന്നു?

3. നയതന്ത്ര ബാഗേജിൽ സ്വർണക്കടത്ത് ആസൂത്രണം ചെയ്തത് സംഘപരിവാർ നേതാക്കളായിരുന്നില്ലേ?

4. കേന്ദ്ര സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം വിമാനത്താവളം എങ്ങനെയാണ് സ്വർണക്കടത്തിന്റെ ഹബ്ബായി മാറിയത്?