
ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലൻഡും ഏറ്റുമുട്ടുന്ന ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. നേരത്തേ ലോഡ്സിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരം ഇംഗ്ലണ്ടിലെ കൊവിഡ് വ്യാപനം മൂലമാണ് സതാംപ്ടണിലേക്ക് മാറ്റിയത്.