
ന്യൂഡൽഹി : വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടറിൽ കർണാടകയോട് തോറ്റ് കേരളം പുറത്തായി. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കൽ തുടർച്ചയായ നാലാം സെഞ്ച്വറി നേടിയ മത്സരത്തിൽ 80 റൺസിനായിരുന്നു കേരളത്തിന്റെ തോൽവി. സ്കോർ കർണാടക 338/3, കേരളം 258/10. 43.4 ഓവർ. സെഞ്ച്വറി നേടിയ കർണാടകത്തിന്റെ ഓപ്പണർമാരായ ദേവ്ദത്തും (101), രവികുമാർ സമർഥും (192) ഒന്നാം വിക്കറ്റിൽ 249 റൺസാണ് കൂട്ടിച്ചേർത്തത്.