qq

ഡമാസ്കസ്:സിറിയൻ പ്രസിഡന്റ് ബഷർ അൽ അസദിനും ഭാര്യ അസ്മയ്ക്കും കൊവിഡ് ബാധിച്ചു. വൈറസിന്റെ ചില ലക്ഷണങ്ങൾ കണ്ടതോടെയാണ് ഇവർ പരിശോധന നടത്തിയത്. ഇരുവരും ആരോഗ്യത്തോടെ കഴിയുന്നെന്നും രണ്ടോ മൂന്നോ അഴ്ചയ്ക്കുള്ളിൽ രോഗം മാറുമെന്നും അതുവരെ വീട്ടിലിരുന്ന് ജോലിചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി മുതൽ ആരംഭിച്ച യുദ്ധത്തിൽ തകർന്ന സിറിയയിൽ കൊവിഡ് വ്യാപനം കുത്തനെ കൂടിയിരുന്നു. എന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് കടുത്ത ലോക്ക്ഡൗൺ നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.