
ചെന്നൈ : കോൺഗ്രസ് സഖ്യസർക്കാർ അധികാരത്തിലിരുന്ന പുതുച്ചേരിയിൽ ഇത്തവണ ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ ഭരണം പിടിക്കുമെന്ന് ടൈംസ് നൗ- സീ വോട്ടർ സർവേ. ഏപ്രിൽ ആറിന് 30 സീറ്റുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ 18 എണ്ണം നേടി എൻ.ഡി.എ അധികാരത്തിലെത്തുമെന്നാണ് സർവേ ഫലം പ്രവചിക്കുന്നത്.
എൻ..ഡി..എ മുന്നണി 16 മുതൽ 20 സീറ്റ് വരെ സ്വന്തമാക്കുമെന്നാണ് സർവ്വെ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ എൻ..ഡി..എ മുന്നണിക്ക് 12 സീറ്റുകളാണ് ആകെ ലഭിച്ചത്. യു.പി.എ ഇത്തവണ 12 മുതൽ 14 സീറ്റ് വരെ നേടിയേക്കുമെന്ന് സർവേ അഭിപ്രായപ്പെടുന്നു. ഒരു സീറ്റ് മറ്റുള്ളവർ നേടും. കോൺഗ്രസും ഡി.എം.കെയും ചേർന്ന മുന്നണി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 17 സീറ്റുകൾ നേടിയാണ് അധികാരത്തിലേറിയത്.
ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ വോട്ടിംഗ് ശതമാനം വർദ്ധിപ്പിക്കുമെന്നും സർവേയിൽ പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ആകെ 30.5 ശതമാനാണ് എൻ..ഡിഎ നേടിയ വോട്ട്. ഇത്തവണ ഇത് 14.0 ശതമാനം വർദ്ധിച്ച് 45.8 ശതമാനമാകും യു.പി.എ മുന്നണിയുടെ വോട്ടിംഗ് ശതമാനത്തലും കുറവുണ്ടാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 39.5 ശതമാനം നേടിയ യു.പി.എയ്ക്ക് ഇത്തവണ 1.9 ശതമാനം കുറഞ്ഞ് 37.6 ശതമാനമാകുമെന്നാണ് സർവേഫലം.