
ജിദ്ദ: സൗദിയിൽ കൊവിഡ് വാക്സിനെടുത്തവർക്ക് പ്രത്യേക ഡിസ്കൗണ്ടുകൾ നൽകാൻ കടകൾക്ക് അനുമതി നൽകി വാണിജ്യ മന്ത്രാലയം.
എല്ലാ കച്ചവട കേന്ദ്രങ്ങൾക്കും കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് ഡിസ്കൗണ്ട് നൽകാനാകും.
ഡിസ്കൗണ്ടുകൾക്കായി മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടേണ്ട ആവശ്യമല്ല. കച്ചവട കേന്ദ്രങ്ങൾക്ക് അനുവദിച്ച വാർഷിക ഇളവുകളിൽ ഒരു കുറവുമുണ്ടാകില്ല. സേവന ദാതാവിന് സാമ്പത്തിക ഫീസൊന്നും നൽകേണ്ടതില്ലെന്നും വാണിജ്യ മന്ത്രാലയം ട്വിറ്ററിലൂടെ വ്യക്തമാക്കി.
പൊതുജനാരോഗ്യ സുരക്ഷക്കും ആളുകളെ വാക്സിനെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് ഉപഭോക്താക്കൾക്ക് കച്ചവട സ്ഥാപനങ്ങളിൽ പ്രത്യേക ഡിസ്കൗണ്ടുകൾ നൽകാനുള്ള സേവനമൊരുക്കിയിരിക്കുന്നത്.