
പാരിസ്: ഹെലികോപ്റ്റര്‍ അപകടത്തില്‍ ഫ്രഞ്ച് കോടീശ്വരനും പാര്‍ലമെന്‍റ് അംഗമായിരുന്ന ഒലിവര്‍ ഡാസോ(69 ) കൊല്ലപ്പെട്ടു. റഫാല്‍ യുദ്ധവിമാന നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ കമ്പനി ഉടമകളില്‍ ഒരാളാണ് ഡാസോ. വടക്കന്‍ ഫ്രാന്‍സിലെ ഡൊവീലയില്‍ വച്ചാണ് അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീണത്. ഹെലികോപ്ടറിന്‍റെ പൈലറ്റും അപകടത്തില്‍ മരിച്ചു. രാഷ്ട്രീയത്തിലും സജീവമായിരുന്ന അദ്ദേഹത്തിന്‍റെ മരണത്തില്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോ ദുഃഖം രേഖപ്പെടുത്തി. രാജ്യത്തിനുണ്ടായ വലിയ നഷ്ടമാണ് അദ്ദേഹത്തിന്‍റെ വിയോഗമെന്നും പറഞ്ഞു.