hc

കൊച്ചി: സർക്കാർ നിയന്ത്രിത സ്ഥാപനങ്ങളിലെ താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഹൈക്കോടതി വിലക്കി. താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുത് എന്ന നിർദ്ദേശം ചീഫ് സെക്രട്ടറി മൂന്നാഴ്ചയ്ക്കകം എല്ലാ വകുപ്പുകൾക്കും കൈമാറണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഇത്തരം സ്ഥിരപ്പെടുത്തലുകൾ ഉമാദേവി കേസിലെ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിക്കെതിരാണെന്നും ഹൈക്കോടതി നിരീക്ഷിക്കുന്നു.

നേരത്തെ 10 പൊതുമേഖല സ്ഥാപനങ്ങളിലെ സ്ഥിരപ്പെടുത്തൽ നിറുത്തിവയ്ക്കാൻ സിംഗിൾ ബഞ്ച് ഉത്തരവിട്ടിരുന്നു. ഐ..എച്ച് ‌ആർഡിയുസെ‌ രണ്ട് താത്കാലിക ജീവക്കാരുടെ ഹർജി തള്ളിക്കൊണ്ടാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്.