
അന്റാട്ടിക്ക: കൊലയാളി തിമിംഗലത്തിന്റെ പിടിയിൽ നിന്ന് പെൻഗ്വിൻ പറന്നുയർന്നത് ജീവിതത്തിലേക്കാണ്. പെൻഗ്വിന് രക്ഷകരായത് വിനോദ സഞ്ചാരികളുടെ ടൂർ ബോട്ടും. ട്രാവൽ ബ്ലോഗറായ മാറ്റ് കർസ്തെൻ, ഭാര്യ അന്ന മറ്റ് വിനോദ സഞ്ചാരികളും സഞ്ചരിച്ച ബോട്ടാണ് ഒരു പെൻഗ്വിന് രക്ഷയായത്. അന്റാർട്ടിക്കയിലെ കടലിടുക്കിൽ യാത്രചെയ്യവെ ബോട്ട് ലക്ഷ്യമാക്കി ഒരു പെൻഗ്വിൻ നീന്തിവരുന്നത് കണ്ടത്. ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും പെൻഗ്വിന് പിന്നാലെ പാഞ്ഞുവരുന്ന തിമിംഗലത്തെ കണ്ടതോടെ കാര്യം യാത്രക്കാർക്ക് പിടികിട്ടി. ആദ്യം ബോട്ട് ലക്ഷ്യം വച്ച് പറന്ന പെൻഗ്വിൻ വെള്ളത്തിലേക്ക് വീഴുന്നതും പിന്നീട് രണ്ടാമത് പറന്നുയരാൻ ശ്രമിക്കവെ ബോട്ടിലെ ഒരു യാത്രക്കാരന്റെ സഹായത്തോടെ ബോട്ടിലേക്ക് കയറുന്നതും വീഡിയോയിൽ കാണാം..
ടെലിവിഷനിൽ ഒരു നാഷണൽ ജിയോഗ്രഫി എപ്പിസോഡ് കാണുന്നതുപോയയായിരുന്നു ഞങ്ങൾക്ക് തോന്നിയത്. മാറ്റ് പറഞ്ഞു..