shakeela

മലയാളി പുരുഷന്റെ ലൈംഗിക ഭാവനകളെ ഒരു കാലത്ത് ജ്വലിപ്പിച്ച് നിർത്തിയ മാദക നടിയാണ് ഷക്കീല. ഒരു കാലത്ത് സൂപ്പർ സ്റ്റാർ ചിത്രങ്ങൾക്ക് പോലും ഷക്കീലയുടെ സിനിമകൾ വെല്ലുവിളിയായിരുന്നു എന്നാലോചിക്കുമ്പോഴാണ് അവർക്ക് നമ്മുടെ പുരുഷന്മാർ നൽകിയ സ്ഥാനത്തിന്റെ വലിപ്പം മനസിലാകുക. ഇപ്പോഴും തങ്ങളുടെ ലൈംഗിക തൃഷ്ണകളെ പരുവപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ച ഷക്കീലയെ മലയാളി പുരുഷ സമൂഹം മനസ്സിൽ സൂക്ഷിക്കുന്നുണ്ട് എന്ന് പറഞ്ഞാലും തെറ്റില്ല.

എന്നാൽ ഷക്കീലയുടെ ആകർഷണത്വത്തെ കുറിച്ച് ചിന്തിക്കുമ്പോൾ കൗതുകകരമായ ഒരു വസ്തുത പൊന്തിവരുന്നതായി കാണാം. പരമ്പരാഗത രീതിയിൽ 'ആകർഷകം' എന്ന് പറയാൻ കഴിയുന്ന തരത്തിലുള്ള സൗന്ദര്യമായിരുന്നില്ല ആ നടിക്ക് ഉണ്ടായിരുന്നത്. നിറഞ്ഞ മാറിടവും തടിച്ച ശരീരവും മയങ്ങിയ പൂച്ചക്കണ്ണുകളുമുള്ള ഷക്കീലയെ 'സുന്ദരി' എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ 'സെക്സി' എന്ന് വിളിക്കാനായിരുന്നു പുരുഷന്മാർക്ക് താത്പര്യം.

w5

എന്താവാം ഇതിനു പിന്നിലെ കാരണം? അല്ലെങ്കിൽ, എന്തുകൊണ്ടാണ് അവർ ശരീരവലിപ്പമുള്ള സ്ത്രീകളെ കൂടുതലായി ഇഷ്ടപ്പെടുന്നത്? മെലിഞ്ഞ, സ്ലിം ബയോട്ടികളേക്കാൾ, തടിച്ച സ്ത്രീകളോടായിരുന്നു പുരുഷൻ എന്നും ലൈംഗികമായി ആവശ്യപ്പെട്ടിരുന്നത് എന്ന് ശാസ്ത്രം പറയുന്നുണ്ട്. ഇതിനു പിന്നിലെ കാരണങ്ങൾ അന്വേഷിച്ചുപോകുന്നതാകട്ടെ രസമുള്ളൊരു സംഗതിയുമാണ്.

w2

അമ്മയാകാനുള്ള സാദ്ധ്യത

തടിച്ച, നിറഞ്ഞ മാറിടമുള്ള സ്ത്രീകളെ പുരുഷൻ മികച്ച ഇണയായി കാണുന്നതിന്റെ പ്രധാന കാരണം അവളിലെ അമ്മയാകാനും കുഞ്ഞിനെ ശുശ്രൂഷിക്കാനുമുള്ള കഴിവുമാണെന്നാണ് പരിണാമവുമായി ബന്ധപ്പെട്ട് പഠനം ശാസ്ത്രജ്ഞർ പറയുന്നത്. മാറിടവലിപ്പമുള്ള സ്ത്രീയെ ശ്രദ്ധിക്കുന്ന പുരുഷന്റെ അബോധ മനസിൽ, തന്റെ കുട്ടിക്ക് പോഷകസമൃദ്ധവും ഗുണമേറിയതുമായ മുലപ്പാൽ നൽകാൻ കഴിവുള്ളവളാണ് അവൾ, എന്ന ചിന്തയാണ് രൂപപ്പെടുക. വലിപ്പമേറിയ നിതംബമുള്ള സ്ത്രീയിലും അവളുടെ പ്രത്യുത്പാദന ശേഷിയെ തന്നെയാണ് പുരുഷൻ കാണുന്നത്. സ്ഥൂലമായ നിതംബത്തെ സ്ത്രീയുടെ ഗർഭപാത്രവുമായി ബന്ധപ്പെടുത്തുകയാണ് പുരുഷൻ അവന്റെ ഉപബോധ മനസുകൊണ്ട് ചെയ്യുന്നത്.

ക്യൂട്ട് എന്ന തോന്നൽ?

തടിച്ച സ്ത്രീകൾ മൃദുവും ലോലവുമായ ശരീരം ഉള്ളവരാണെന്ന ചിന്ത പുരുഷന്റെ ഉള്ളിലുണ്ട്. അങ്ങനെ വരുമ്പോൾ അവൾക്ക് ഓമനത്തം കൂടുതലായി തോന്നുകയും അവളെ ലാളിക്കാനുള്ള ആഗ്രഹം പുരുഷന്റെ മനസിൽ വളർന്നുവരികയും ചെയ്യും. പരമ്പരാഗതമായി പുരുഷൻ 'ഹാർഡ്' ആണെന്നും സ്ത്രീ 'സോഫ്റ്റ്' ആണെന്നുമുള്ള ഒരു ചിന്താഗതി നമുക്കുണ്ട്.

w1

സ്ത്രീയിൽ കൂടുതലായി കാണുന്ന ഇസ്ട്രജൻ എന്ന ഹോർമോൺ അവൾക്ക് കൂടുതൽ 'സ്ത്രീത്വം' പകർന്നുനല്കുമ്പോൾ പുരുഷനിലെ ടെസ്റ്റോസ്റ്റീറോൺ അവന്റെ 'പൗരുഷം' ഏറ്റുന്നു. മാറിടഭംഗിക്കും നിതംബാകൃതിയുടെ കാര്യത്തിലും സ്ത്രീയെ സഹായിക്കുന്നത് ഇസ്ട്രജൻ ആണ്. പോസ്റ്റ് ഫെമിനിസ്റ്റാനന്തര കാലഘട്ടത്തിൽ ഈ ചിന്താഗതിക്ക് കാര്യമായ നിലനിൽപ്പൊന്നുമില്ലെങ്കിലും മൃദുവായ, ഓമനിക്കാൻ തോന്നുന്ന ശരീരമുള്ള സ്ത്രീകളെയാണ് കൂടുതൽ പുരുഷന്മാരും ഇഷ്ടപ്പെടുന്നത് എന്നത് ഒരു സത്യം തന്നെയാണ്.

w4

എന്തൊക്കെ പറഞ്ഞാലും സ്ത്രീ ഇന്ന് പണ്ടത്തേക്കാളും ഏറെ ശക്തയും സ്വതന്ത്രയുമാണ്. ആകർഷണം തോന്നി അവളെ സമീപിക്കാൻ ശ്രമിക്കുന്ന പുരുഷന് ഏറ്റവും ആവശ്യം അവളുടെ സമ്മതം തന്നെയാണ്. ഇഷ്ടപ്പെടുന്ന സ്ത്രീയെ ഇണയാക്കാൻ ആഗ്രഹിക്കുന്ന പുരുഷന്മാർ എപ്പോഴും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു വാക്കാണ് 'കൺസന്റ്' അഥവാ സമ്മതം. അതുകൊണ്ടുതന്നെയാണ് സ്ത്രീയുടെ ശരീരത്തിലേക്ക് അവളറിയാതെ നോക്കുന്നത് പോലും മര്യാദകേടാകുന്നത്.

പുതിയ കാലത്ത്, ശാരീരിക പ്രത്യേകതകളേക്കാൾ പുരുഷൻ സ്ത്രീയുടെ വ്യക്തിത്വത്തിനും ഏറെ വില നൽകേണ്ടതുണ്ടെന്നുള്ള കാര്യവും പുരുഷന്മാർ ഓർക്കണം. താൻ വെറും ശരീരമല്ല എന്നവൾ നിരന്തരം വിളിച്ചുപറയുമ്പോൾ അവളെ വീണ്ടും ശരീരമാക്കി ചുരുക്കാനുള്ള ശ്രമങ്ങൾ തടയപ്പെടേണ്ടതു തന്നെയാണ്. അതിനാൽ, ശാസ്ത്രീയമായുള്ള ശരികൾ പലതും നിലനിൽക്കുന്നുണ്ടെങ്കിലും ഈ വനിതാ ദിനത്തിലും തുടർന്നും സ്ത്രീയുടെ സ്വാതന്ത്ര്യത്തിനും അവളുടെ വ്യക്തിത്വത്തിനും തിരഞ്ഞെടുപ്പുകൾക്കും തന്നെയാണ് പുരുഷൻ പ്രധാന്യം നൽകേണ്ടത്.

w4