
രതിമൂർച്ഛ നേടാൻ ധ്യാനയോഗം ശില്പശാല സംഘടിപ്പിക്കാൻ ശ്രമിച്ചയാൾക്കെതിരെ നാട്ടുകാരുടെ പരാതി. ആൻഡ്രൂ ഇർവിൻ ബാൺസ് എന്ന ഓസ്‌ട്രേലിയൻ പൗരനാണ്. ടൂറിസ്റ്റ് കേന്ദ്രമായ ബാലിയിൽ നാല് ദിവസം നീളുന്ന ശില്പശാല സംഘടിപ്പിക്കാൻ തീരുമാനിച്ചത് 'താന്ത്രിക് ഫുൾ ബോഡി എനർജി ഓർഗാസം റിട്രീറ്റ്' എന്ന പേരിലാണ് ശില്പശാല നടത്താൻ ഇയാൾ പരസ്യം നൽകിയത്. ഒരാൾക്ക് 500 ഡോളർ അഥവാ 36,640.13 രൂപയാണ് ഫീസായി പരസ്യത്തിൽ പറഞ്ഞിരുന്നത്.. സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ യോഗ ശില്പശാലയാണ് നടത്താൻ പദ്ധതിയിട്ടിരുന്നത് എന്നാണ് ഇയാൾ മറുപടി നൽകിയത്. 28 വർഷങ്ങളായി താന്ത്രിക്, താവോയിസ്റ്റ് പരിശീലനങ്ങൾ നടത്തുന്നയാളാണ് ബാൺസ് എന്ന് പോലീസ് പറഞ്ഞു. ലൈംഗികാരോഗ്യത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുമുണ്ട്. പൊലീസ് ഇയാളെ താക്കീത് നൽകി അയയ്ക്കുകയായിരുന്നു.. എന്നാൽ ബാൺസിന്റെ പാസ്പോർട്ട് പൊലീസ് പടിച്ചെടുത്തിട്ടുണ്ട്.. അനുമതി ലഭിക്കാത്തതിനെ തുടർന്ന് ശില്പശാല ഉപേക്ഷിക്കുകയായിരുന്നു.