summer

വേനൽകാലത്ത് നേരിടുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ്- ബി രശ്മികളാണ് സൂര്യതാഘാതത്തിനു കാരണം. ക്ഷീണം, ഉയർന്ന തോതിലുള്ള ഹൃദയമിടിപ്പ്, തൊലിപ്പുറത്ത് നീറ്റലും പുകച്ചിലും, തലകറക്കം, അമിത വിയർപ്പ്, പേശികളുടെ കോച്ചിപ്പിടിത്തം എന്നിവയാണ് ലക്ഷണങ്ങൾ. മരണത്തിനു വരെ കാരണമാകുന്ന സൂര്യതാപത്തിൽ നിന്നും സ്വയം രക്ഷനേടാൻ ശ്രമിക്കണം.

നിർജലീകരണവും ക്ഷീണവും അകറ്റാൻ ദിവസവും രണ്ടോ മൂന്നോ ലിറ്റർവെള്ളം കുടിക്കുക. പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ തുടങ്ങിയവ ധാരാളം കഴിക്കുക. അമിത ചൂടിൽ തുറസായ സ്ഥലങ്ങളിൽ ജോലി ചെയ്യരുത്. രാവിലെ പത്തു മുതൽ ഉച്ചക്ക് മൂന്നുമണി വരെ വെയിലേൽക്കരുത്.

പുറത്തിറങ്ങുമ്പോൾ കുടയോ തൊപ്പിയോ ഉപയോഗിക്കണം. കഴിവതും കോട്ടൺ വസ്‌ത്രങ്ങൾ ഉപയോഗിക്കുക. വേനൽച്ചൂടിൽ കുരുക്കളും ഫംഗസ് ബാധയും ഉണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സൺസ്ക്രീനും ആന്റി ഫംഗൽ ക്രീമും ഉപയോഗിക്കണം. ചർമ്മത്തിൽ നീറ്റലോ സൂര്യാഘാതത്തിന്റെ മറ്റു ലക്ഷണങ്ങളോ അനുഭവപ്പെട്ടാൽ ഉടൻ വൈദ്യസഹായം തേടണം.