
കാസർകോട്: വാളയാർ പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്ര ഇന്നുമുതൽ. കാസർകോട് മുതൽ പാറശാലവരെയാണ് പ്രതിഷേധ യാത്ര.കേസിൽ പുനരന്വേഷണം വേണമെന്നും, കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് യാത്ര.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ സമരം നടത്തിയിട്ടുള്ള ഒപ്പുമര ചുവട്ടില്‍ നിന്നാണ് നീതിയാത്ര ആരംഭിക്കുന്നത്. വിവിധ മണ്ഡലങ്ങളിലെ സ്വീകരണത്തിന് ശേഷം യാത്ര അടുത്ത മാസം നാലിന് പാറശാലയിൽ സമാപിക്കും.
വാളയാര്‍ നീതി സമിതിയാണ് ജാഥയ്ക്ക് നേതൃത്വം നല്‍കുന്നത്. കേസ് അട്ടിമറിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ ആദ്യഘട്ടം പാലക്കാട് സമരം നടത്തിയിരുന്നു. പിന്നീട് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ചിരുന്നു.