
കൊൽക്കത്ത: ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ ഒൻപത് പേർ മരിച്ചു.കൊൽക്കത്തിലെ ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപിടിത്തമുണ്ടായത്.ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
മരിച്ചവരിൽ നാല് അഗ്‌നിശമന സേനാംഗങ്ങളും, രണ്ട് ആർ പി എഫ് ജവാന്മാരും, ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. അഞ്ച് മൃതദേഹങ്ങൾ ലിഫ്റ്റിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്. ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് ഇവർ മരിച്ചത്. കിഴക്കൻ റെയിൽവേയും തെക്കൻ റെയിൽവേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫിസ് കെട്ടിടമാണിത്.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഇന്നലെ രാത്രി സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം ധനസഹായവും, സർക്കാർ ജോലിയും നൽകുമെന്ന് മമതാ ബാനർജി അറിയിച്ചു.
It's very sad. Ex gratia of Rs 10 lakhs each will be given to the kin of the deceased and government job will be given to one family member: West Bengal Chief Minister Mamata Banerjee at the fire incident site #Kolkata pic.twitter.com/UcwZbCU5FK— ANI (@ANI) March 8, 2021
മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്.ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും നൽകും.കേന്ദ്ര റെയിൽവേ മന്ത്രി പീയൂഷ് ഗോയലും അനുശോചനം രേഖപ്പെടുത്തി.
PM @narendramodi has approved an ex-gratia of Rs. 2 lakh each from PMNRF for the next of kin of those who have lost their lives due to the tragic fire in Kolkata. Rs. 50,000 would be given to those seriously injured.— PMO India (@PMOIndia) March 9, 2021