
ഇക്കഴിഞ്ഞ വനിതാദിനത്തിൽ ഭാര്യയ്ക്ക് അടിപൊളി ആശംസയാണ് സംവിധായകൻ ഷാജി കൈലാസ് പങ്കുവച്ചത്. 'വൈഫാണ് എന്റെ ലൈഫ് " എന്നാണ് ഷാജി കൈലാസ് എഴുതിയിരിക്കുന്നത്.
'എന്റെ ഭാര്യയാണ് എന്റെ ജീവിതം. ഇത്രയും കരുത്തുള്ള സ്ത്രീയെ എന്റെ ജീവിതത്തിൽ നൽകിയതിന് ദൈവത്തിന് നന്ദി. അവർ കരുത്തുള്ളവളും അന്തസുള്ളവളുമാണ്. ഭാവിയെ ഭയക്കാതെ അവൾ ചിരിക്കുന്നു." ഇങ്ങനെയായിരുന്നു ഷാജി കൈലാസിന്റെ ആശംസാകുറിപ്പ്. ഭാര്യ ആനിയുടെ ഫോട്ടോയും ഉൾപ്പെടുത്തിയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്. 1996ലായിരുന്നു ഇരുവരും വിവാഹിതരായത്.