
ഇന്നലെ അന്താരാഷ്ട്ര വനിതാ ദിനമായിരുന്നു. വനിതാ ദിനം പ്രമാണിച്ച് പൂർണിമ ഇന്ദ്രജിത്തും, മല്ലികാ സുകുമാരനും ഒന്നിച്ച് ഇൻസ്റ്റഗ്രാം ലൈവിൽ എത്തിയിരുന്നു. ആരാധകരുടെയും സുഹൃത്തുക്കളുടെയൊക്കെ ചോദ്യങ്ങൾ പൂർണിമ വായിച്ചു കൊടുക്കുകയും, മല്ലിക സുകുമാരൻ മറുപടി നൽകിയിരുന്നു.
പൂർണിമയുടെ അടുത്ത സുഹൃത്തും നടിയുമായ മഞ്ജുവാര്യരും മല്ലിക സുകുമാരനോട് ഒരു രസികൻ ചോദ്യം ചോദിച്ചു. എങ്ങനെയാണ് ഈ നർമബോധം മല്ലിക സുകുമാരൻ കാത്തുസൂക്ഷിക്കുന്നത് എന്നായിരുന്നു മഞ്ജുവാര്യർക്ക് അറിയേണ്ടത്.
താൻ കുട്ടിക്കാലം മുതൽ ഇങ്ങനെയാണ്.മറ്റുള്ളവരുടെ കൂടെക്കൂടുമ്പോൾ സീരിയസായി എന്തിനാണ് രസം കളയുന്നത്.ചിരിക്കാനല്ലേ എല്ലാവർക്കും ഇഷ്ടം.ചിരി ആരോഗ്യത്തിനും ആയുസിനും നല്ലതാണെന്നുമായിരുന്നു മല്ലിക സുകുമാരന്റെ മറുപടി.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.