varalekshmi

താരങ്ങളുടെ വിവാഹവാർത്ത എപ്പോഴും ചോദ്യങ്ങൾക്കും സംശയങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ, വിവാഹത്തെ കുറിച്ചുള്ള ചോദ്യം ചിലരെയെങ്കിലും ദേഷ്യം പിടിപ്പിക്കാറുണ്ട്. അടുത്തിടെ അത്തരത്തിൽ പൊതു സദസിൽ വച്ച് മാദ്ധ്യമപ്രവർത്തകനോട് ചൂടായിരിക്കുകയാണ് വരലക്ഷ്മി. ഒരു സ്വകാര്യ ആശുപത്രി സംഘടിപ്പിച്ച ചടങ്ങിൽ അമ്മ ഛായയ്‌ക്കൊപ്പം മുഖ്യാതിഥിയായി എത്തിയതായിരുന്നു വരലക്ഷ്മി. പരിപാടിക്കിടെ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് വിവാഹത്തെക്കുറിച്ച് ചോദിച്ചത്. ചോദ്യം ഇഷ്ടപ്പെടാതിരുന്ന വരലക്ഷ്‌മി പൊതുസദസിൽ വച്ച് രൂക്ഷമായിട്ടാണ് മറുപടി നൽകിയത്. ഇനി ഒരിക്കലും ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കരുത്. പുരുഷൻമാരെപ്പോലെ സ്ത്രീകൾക്കും അവരുടേതായ ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമുണ്ട്. അത് കേവലം വിവാഹത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്നായിരുന്നു താരം പറഞ്ഞത്. വിശാലുമായുള്ള പ്രണയത്തകർച്ചയ്‌ക്കു ശേഷം വരലക്ഷ്‌മിയുടെ വിവാഹവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.