
കൊച്ചി: സ്വർണക്കടത്തുകേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി പുറത്തുവന്നതിൽ കസ്‌റ്റംസ് കമ്മിഷണർ സുമിത് കുമാറിന് അഡ്വക്കേറ്റ് ജനറലിന്റെ നോട്ടീസ്. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണം കാണിക്കണമെന്നാണ് ആവശ്യം. സിപിഎം നേതാവ് കെജെ ജേക്കബിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞദിവസം ജയിൽവകുപ്പുമായി ബന്ധപ്പെട്ട ഒരു പഴയ കേസിലാണ് കസ്‌റ്റംസ് കമ്മിഷണർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. ഇതിലാണ് സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴിയുടെ പ്രസക്ത ഭാഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ളത്. കോടതിയലക്ഷ്യ നടപടിയാണിതെന്നും, നിയനടപടി സ്വീകരിക്കണമെന്നുമാണ് പരാതി.
കോടതിയലക്ഷ്യ നടപടി സ്വകരിക്കാതിരിക്കാൻ തക്കതായ കാരണങ്ങളുണ്ടെങ്കിൽ അത് ബോധിപ്പിക്കണമെന്നാണ് എജിയുടെ നോട്ടീസിലുള്ളത്.