taigo

ജനപ്രിയ ഹാച്ച്ബാക്കായ 'ടിയാഗൊ'യുടെ ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്‌മിഷൻ പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് ടാറ്റ മോട്ടേഴ്സ്.

'ടിയാഗൊ എക്‌സ് ടി എ' എന്നാണ് പുതിയ പതിപ്പിന് നൽകിയിരിക്കുന്ന പേര്. 5.99 ലക്ഷം രൂപയാണ് ഡൽഹിയിലെ ഷോറൂം വില. നിലവിലുള്ള ടിയാഗോ എക്‌സ് ടി മോഡലിന്റെ എ.എം.ടി പതിപ്പാണ് ഇത്. എ.എം.ടി ഗിയർബോക്‌സ് കൂട്ടിച്ചേർത്തതിന് പുറമെ ടാറ്റ ടിയാഗോയിൽ മറ്റ് മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല. 1.2 ലിറ്റർ പെട്രോൾ എഞ്ചിനാണ് 85 ബി എച്ച് പിയും 113 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്‌പീഡ് മാനുവൽ അല്ലെങ്കിൽ പുതിയ അഞ്ച് സ്‌പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമാണ് നൽകിയിരിക്കുന്നത്.