
സബ് കോംപാക്‌ട് എസ്.യു.വി വിഭാഗത്തിൽപ്പെട്ട വിറ്റാരെ ബ്രെസ ഇതുവരെ ആറ് ലക്ഷം യൂണിറ്റുകൾ തികച്ചിരിക്കുകയാണ്. 2016ൽ അരങ്ങേറിയ 'വിറ്റാര ബ്രെസ' അഞ്ചു വർഷം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. വിപണിയിൽ അവതരിപ്പിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ഒരു ലക്ഷം യൂണിറ്റ് വാഹനങ്ങൾ വിറ്റുപോയിരുന്നു. സ്‌മാർട്ട് ഹൈബ്രിഡ് സാങ്കേതികവിദ്യ സഹിതം ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റർ പെട്രോൾ എൻജിനാണ് കരുത്തേകുന്നത്. ഈ മോട്ടോർ 103 ബിഎച്ച്പി കരുത്തും 138 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കും. 5 സ്‌പീഡ് മാനുവൽ, 4 സ്‌പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ട്രാൻസ്‌മിഷൻ ഓപ്ഷനുകൾ. വിപണിയിൽ മികച്ച സ്വീകാര്യത കൈവരിച്ചു മുന്നേറുന്ന 'വിറ്റാര ബ്രെസ'യെ കഴിഞ്ഞ വർഷം മാരുതി സുസുക്കി പരിഷ്‌കരിക്കുകയും ചെയ്‌തിരുന്നു.