qq

ധാക്ക: ഇസ്രായേൽ കമ്പനി നിർമ്മിച്ച ഫോൺ ഹാക്കിംഗ് ഉപകരണങ്ങൾ ബംഗ്ലാദേശ് സർക്കാർ വാങ്ങിയതായി രേഖകൾ പുറത്ത്. ഇരു രാജ്യങ്ങൾ തമ്മിൽ നയതന്ത്ര ബന്ധമില്ലെങ്കിലും ബംഗ്ലാദേശ് സർക്കാർ ഇതിനായി കുറഞ്ഞത് 330,000 ഡോളർ ചെലവഴിച്ചെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സെല്ലെബ്രൈറ്റ് സുരക്ഷാ സ്ഥാപനം വികസിപ്പിച്ചെടുത്ത യുഎഫ്ഇഡി യാണ് ഇരുരാജ്യങ്ങൾ തമ്മിൽ വില്പന നടത്തിയത്. യുഎഫ്ഇഡി ബംഗ്ലാദേശിലേക്ക് നേരിട്ട് നൽകിയത് ഇസ്രായേൽ കമ്പനിയാണോ അതോ മറ്റേതെങ്കിലും ഇടനിലക്കാർ വഴിയോണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല. ഇസ്രായേൽ കമ്പനിയായ പിക്സിക്സ് ലിമിറ്റഡിൽ നിന്ന് മൊബൈൽ ഫോൺ ഇന്റ്ർസെപ്ഷൻ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള കരാറിൽ 2018 ൽ ബംഗ്ലാദേശ്സൈന്യം ഒപ്പുവച്ചതെങ്ങനെയെന്ന് ഫെബ്രുവരിയിൽ ദേശീയ മാദ്ധ്യമങ്ങൾ വെളിപ്പെടുത്തിയിരുന്നു. 2019 ഫെബ്രുവരിയിൽ ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിലെ ഇസ്രായേൽ രഹസ്യാന്വേഷണ വിദഗ്ധരാണ് വിവരം കണ്ടെത്തിയത്.

നിഷ്ക്രിയ മൊബൈൽ ഫോൺ മോണിറ്ററിംഗ് സംവിധാനമായ പി 6 ഇന്റർസെപ്റ്റ് ഹംഗറിയിൽ നിമ്മിച്ചതാണെന്നും ഇത് ഐക്യരാഷ്ട്രസഭയുടെ ദൗത്യങ്ങൾക്കായി വാങ്ങിയതാണെന്നും ബംഗ്ലാദേശിലെ പ്രതിരോധമന്ത്രാലയം അറിയിച്ചു.

യുഎഫ്ഇഡി

വിശാലമായ മൊബൈൽ ഫോണുകളിൽ നിന്ന് ഡാറ്റ പരിശോധിക്കാനും വേണ്ട വിവരങ്ങൾ ശേഖരിക്കാനും കഴിയുന്ന ഒരു ഉത്പന്നമാണ്.. ഫോണിലെ രഹസ്യ വിവരങ്ങൾ ഹാക്ക് ചെയ്യാനുമുള്ള അതിന്റെ കഴിവ് സിവിൽ റൈറ്റ് ഉദ്യോഗസ്ഥരെ ആശങ്കപ്പെടുത്തുന്നു. ഇതിന്റെ ഉപയോഗം കർശനമായി നിയന്ത്രിക്കണമെന്ന് ദീർഘകാലമായി ആവശ്യപ്പെടുന്ന ഒന്നാണ്.