വാർഷിക വിൽപ്പനയിൽ 119 ശതമാനത്തിന്റെ വളർച്ച കൈവരിച്ച് റെക്കോഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ടാറ്റാ മോട്ടേഴ്സ്. ഫെബ്രുവരിയിൽ 27,225 യാത്രാവാഹനങ്ങളാണു ടാറ്റ മോട്ടോഴ്സ് ആഭ്യന്തര വിപണിയിൽ വിറ്റത്.
2020 ഫെബ്രുവരിയിൽ വിറ്റത് 12,430 യൂണിറ്റാണ്. ഈ വർഷം ഇരട്ടിയിലധികമാണ് വിറ്റിരിക്കുന്നത്. ഇത് ഏകദേശം ഒമ്പത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന പ്രതിമാസ വിൽപ്പനയായിരുന്നു എന്നതും ശ്രദ്ധേയമായി. വിദേശ വിപണികളിലെ പ്രകടനം കൂടി പരിഗണിച്ചാൽ ഫെബ്രുവരിയിൽ 61,365 വാഹനങ്ങളാണു ടാറ്റ മോട്ടോഴ്സ് വിറ്റത്