
റോസ് മിൽക്ക് ഷേക്ക്
ചേരുവകൾ :
പാൽ : 1 ലിറ്റർ
സോഡ : 1 കുപ്പി
റോസാ ദളങ്ങൾ : 1 കപ്പ്
പഞ്ചസാര : കാൽ കപ്പ്
റോസ് എസ്സൻസ് : 1 ടീ സ്പൂൺ
പനിനീർ : 1 ടീ.സ്പൂൺ
ഐസ് കട്ടകൾ പൊടിച്ചത് : കുറച്ച്
ബീറ്റ്റൂട്ട് ജ്യൂസ് : 1 ടീ.സ്പൂൺ
തയ്യാറാക്കുന്ന വിധം : പാൽ തിളപ്പിക്കുക. ചെറുതീയിൽ വച്ചശേഷം കഴുകി വൃത്തിയാക്കിയ റോസാദളങ്ങൾഅരച്ച് ഇടുക. പഞ്ചസാര ചേർത്ത് വീണ്ടും തിളപ്പിക്കുക. പകുതി വറ്റുമ്പോൾ വാങ്ങി ആറാൻ വയ്ക്കുക. പനിനീരും റോസ് എസൻസും ബീറ്റ്റൂട്ട് ജ്യൂസും ചേർക്കുക. ഫ്രീസറിൽ വച്ച് തണുപ്പിക്കുക. തണുപ്പിച്ച പാൽ ഒരു ബ്ളെന്ററിലാക്കി 3-4 തവണ നന്നായടിച്ചെടുക്കുക. ഐസ് കട്ട കളർ പൊടിച്ചതിട്ട് വീണ്ടും അടിച്ചെടുക്കുക. അര ഗ്ളാസ് എടുത്ത് അതിൽ സോഡാ ഒഴിച്ച് കുടിക്കുക.

കോൺ ചോക്കളേറ്റ്
കോൺഫ്ളോക്ക്സ് : അര കപ്പ്
പാൽ : 3 കപ്പ്
ക്രീം : 1 കപ്പ്
പഞ്ചസാര : 3 ടേ. സ്പൂൺ
കൊക്കോപൗഡർ : അര ടേ. സ്പൂൺ
ചോക്കളേറ്റ് പൗഡർ : ഒന്നര ടേ. സ്പൂൺ
ബദാം ചെറുതായരിഞ്ഞത് :1 ടേ. സ്പൂൺ
ഐസ് കട്ടകൾ: കുറച്ച്
ചൂടുപാലിൽ പഞ്ചസാരയിട്ട് അലിയിക്കുക. ഇത് ആറാൻ വയ്ക്കുക. ഇതിൽ കോൺഫ്ളേക്സിട്ട് മയമാകാൻ അനുവദിക്കുക. ഒരു ബ്ളെന്ററിൽ പാൽ മിശ്രിതം എടുത്ത് ഒപ്പം ചോക്കളേറ്റ് പൗഡറും കൊക്കോ പൗഡറും ചേർത്ത് നന്നായടിച്ചെടുക്കുക. ഐസ് കട്ടകൾ ഇട്ട് വീണ്ടും അടിച്ചെടിത്ത് ക്രീം ചേർക്കുക. വീണ്ടും അടിച്ച് ഗ്ളാസുകളിലേക്ക് പകർന്ന് ബദാം അരിഞ്ഞതിട്ട് വിളമ്പുക.
പച്ചമാങ്ങാ - റവ പാനീയം
സൂജി റവ : കാൽ കപ്പ്
പഞ്ചസാര : രണ്ടര ടേ. സ്പൂൺ
നെയ്യ് : 1 ടേ. സ്പൂൺ
ഏലയ്ക്ക : 2 എണ്ണം
വെള്ളം : 3 കപ്പ്
പച്ചമാങ്ങ : 1 എണ്ണം (ഇടത്തരം വലുപ്പമുള്ള) ഒരു പാനിൽ നെയ്യാെഴിച്ച് ചൂടാക്കുക. റവയിട്ട് ബ്രൗൺ നിറമാകുംവരെ വറുക്കുക. ഇതിൽ മാങ്ങാ പൾപ്പ്, പഞ്ചസാര, വെള്ളം എന്നിവ ചേർത്ത് നല്ല മയമാകുംവരെ വേവിക്കുക. കൂടുതൽ കുറുക്കരുത്. കുറുകിപ്പോയാൽ അല്പം വെള്ളം ചേർക്കാം. ആറിയതിനുശേഷം ഒരു ബ്ളെന്ററിലേക്കിത് പകരുക. മയമാകുംവരെ അടിച്ചെടുക്കുക. ഐസ് കട്ടയിട്ട് വിളമ്പുക.