
ഉണ്ണിമുകുന്ദനും അദിതി രവിയും ആദ്യമായി ഒന്നിച്ച് പ്രധാന വേഷങ്ങളിൽ എത്തുന്ന ഹ്രസ്വചിത്രമായ എന്റെ നാരായണിക്ക് നവാഗതയായ വർഷ വാസുദേവ് സംവിധാനം ചെയ്യുന്നു. വർഷ തന്നെയാണ് രചന നിർവഹിക്കുന്നത്. കൊവിഡ് സാഹചര്യത്തിൽ സംഭവിക്കുന്ന സൗഹൃദവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളുമാണ് പ്രമേയം. സംഗീതത്തിന് ഏറെ പ്രാധാന്യം നൽകുന്ന ഹ്രസ്വചിത്രമാണ് എന്റെ നാരായണിക്ക്. അനുഗ്രഹീതൻ ആന്റണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയ അരുൺ മുരളീധരനാണ് പശ്ചാത്തലസംഗീതം. ചിത്രത്തിൽ ഒരു പാട്ടും അരുൺ മുരളീധരൻ ചിട്ടപ്പെടുത്തിയിട്ടുണ്ട്. കിരൺ കിഷോർ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിംഗ് -ജിബിൻ ജോയ്, സൗണ്ട് മിക് സിംഗ് - ഷിബിൻ സണ്ണി, കലാസംവിധാനം- ഭരതൻ ചൂരിയോടൻ. ഈ മാസം അവസാനവാരം ചിത്രം റിലീസ് ചെയ്യും.