
ആന്റ്വാർപ്: യൂറോപ്യൻ പര്യടനം ഒറ്റമത്സരം പോലം തോൽക്കാതെ അജയ്യമായി പൂർത്തീകരിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. പര്യടനത്തിലെ അവസാന മത്സരത്തിൽ ബ്രിട്ടനെ 3-2ന് കീഴടക്കി ഇന്ത്യ രാജകീയ പ്രൗഢിയോടെയാണ് മടങ്ങുന്നത്. മൻദീപ് സിംഗ് ഇരട്ട ഗോളുമായി തിളങ്ങിയ മത്സരത്തിൽ ഹർമ്മൻ പ്രീത് സിംഗ് ആദ്യ മിനിട്ടിൽത്തന്നെ ഗോൾ നേടി ഇന്ത്യയ്ക്ക് മേൽക്കൈ നൽകുകയായിരുന്നു. ബ്രിട്ടനുവേണ്ടി ആദവും ജയിംസുമാണ് ലക്ഷ്യം കണ്ടത്. നേരത്തേ ബ്രിട്ടനെ ഇന്ത്യ 1-1ന് സമനിലയിൽ തളച്ചിരുന്നു. ജർമ്മനിക്കെതിരായ ആദ്യ മത്സരം 1-1ന് സമനിലയിൽ ആയപ്പോൾ രണ്ടാം മത്സരത്തിൽ 6-1ന്റെ ഗംഭീര ജയമാണ് ടീം ഇന്ത്യ നേടിയത്.