
കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ന്നാ, താൻ കേസ് കൊട് എന്നു പേരിട്ടു.തമിഴ് നടി ഗായത്രി ശങ്കറാണ് നായിക.18 വയസ്, നടുവലെ കൊഞ്ചം പക്കത്തെ കാണും, പുരിയാതെ പുതിർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഗായത്രി ശങ്കറിന്റെ അരങ്ങേറ്റ മലയാളചിത്രമാണിത്. സൈജു കുറുപ്പ്, ജാഫർ ഇടുക്കി, വിനയ് ഫോർട്ട് എന്നിവരാണ് മറ്റു താരങ്ങൾ. സന്തോഷ് ടി. കുരുവിള, ആഷിഖ് എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന് മധു ബാലകൃഷ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു. ഈ വർഷം ചിത്രീകരണം ആരംഭിക്കും. സൂപ്പർ ഹിറ്റായ ആൻഡ്രോയ്ഡ് കുഞ്ഞപ്പനു ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാളും സന്തോഷ് ടി. കുരുവിളയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. നിവിൻ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, ജോയ് മാത്യു എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന കനകം, കാമിനി കലഹമാണ് രതീഷ് ബാലകൃഷ്ണൻ പെതുവാൾ സംവിധാനം ചെയ്ത പുതിയ ചിത്രം. പൂർണമായി ആക്ഷേപഹാസ്യമാണ് കനകം കാമിനി കലഹം. പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻ പോളിയാണ് ചിത്രം നിർമ്മിക്കുന്നത്. വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണം നിർവഹിക്കുന്നു.