
മുംബയ് : ഇന്ത്യൻ ക്രിക്കറ്റിലെ മുഖ്യ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ വിവാഹിതനാകുന്നു. മുൻ മോഡലും സ്റ്റാർ സ്പോർട്സിലെ പ്രധാന അവതാരകയുമായ സഞ്ജന ഗണേശാണ് വധു. വിവാഹം ഗോവയിൽ ഉടൻ നടക്കുമെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സഞ്ജനയെയും ബുംറയെയും ബന്ധപ്പെടുത്തി സോഷ്യൽ മീഡിയയിലും ഓൺലൈൻ മാദ്ധ്യമങ്ങളിലും നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
വിവാഹവാർത്ത ബുംറയുടെയൊ സഞ്ജനയുടെയൊ ബന്ധുക്കൾ ഇതുവരെ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല.
മോഡലിംഗിൽ കരിയർ തുടങ്ങിയ സഞ്ജന 2014ൽ മിസ് ഇന്ത്യ ഫൈനലിൽ എത്തിയിരുന്നു. മഹാരാഷ്ട്ര സ്വദേശിനിയായ സഞ്ജന എം ടിവിയിലെ സ്പ്ളിറ്റ്സ് വില്ല 7 പരിപാടിയിലും പങ്കെടുത്തിരുന്നു.