thashnuva

ധാക്ക: ഞാൻ ഉള്ളിൽ വിറയ്ക്കുകയായിരുന്നു. സഹപ്രവർത്തകരുടെ അനുമോദനം ഏറ്റുവാങ്ങിയ തഷ്നുവ കണ്ണീരോടെ പറഞ്ഞു. തഷ്നുവ അനൻ ഷിഷിർ (29) ബംഗ്ലാദേശിലെ ആദ്യ ട്രാൻസ്ജെൻഡർ ടിവി അവതാരക. ട്രാൻസ്ജെൻഡറുകളെയും കുടിയേറ്റക്കാരെയും പിൻതുണയ്ക്കുന്ന എൻജിഒകളുമായി പ്രവർത്തിച്ചിരുന്ന അവകാശ പ്രവർത്തകയായ തഷ്നുവ അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഒരു സ്വകാര്യ ടിവി ചാനലിൽ അവരുടെ ആദ്യത്തെ വാർത്ത ബുള്ളറ്റിൻ അവതരിപ്പിച്ചു. ഇത് വിപ്ലവകരവും ആളുകളുടെ ചിന്തയിൽ ഒരു പുതിയ മാനം സൃഷ്ടിക്കുന്നതുമാണ്. ഓഡിഷനിലെ ജോലിക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ബോയിഷാഖി ടിവിയിൽ ആഴ്ചകളോളം തീവ്ര പരിശീലനം നേടിയതായി തഷ്നുവ പറഞ്ഞു.

ദക്ഷിണേഷ്യൻ രാജ്യത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡ‌ർ ടെലിവിഷൻ ന്യൂസ്റീഡറാണ് തഷ്നുവയെന്ന് ടിവിയുടെ ചിഫ് എഡിറ്റ‌ർ ടിപ്പു ആലം ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചു. ഇത് കൂടുതൽ സ്വീകാര്യത കൈവരിക്കുമെന്നും ട്രാൻസ്ജെൻഡ‌ർമാരെ സമൂഹം കാണുന്ന രീതി മാറ്റുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. അദ്ദേഹം പറഞ്ഞു.

ബംഗ്ലാദേശിൽ ഏകദേശം 11,500 ട്രാൻസ്ജെൻഡർ ആളുകളുണ്ടെന്നാണ് സർക്കാർ കണക്കുകൾ പറയുന്നത്. എന്നാൽ യഥാർത്ഥ കണക്കനുസരിച്ച് 160 ദശലക്ഷം ജനസംഖ്യയുള്ള ഒരു രാജ്യത്ത് ഒരു ലക്ഷമെങ്കിലും ട്രാൻസ്ജെൻഡേഴ്സ് ഉണ്ടാകുമെന്ന് എൽജിബിടിക്യൂ അവകാശ പ്രചാരകൻ പറയുന്നു.

തഷ്നുവ അനൻ ഷിഷിർ

കമൽ ഹുസൈൻ ഷിഷിൻ എന്ന ആൺകുട്ടിയി ജനിച്ച തഷ്നുവ തന്റെ കൗമാരപ്രായത്തിലാണ് തന്നിലെ സ്ത്രീയെ തിരിച്ചറിയുന്നത്. വ‌ർഷങ്ങളായി അതിന്റെ പേരിൽ മാനസിക പീഡനം ഏൽക്കേണ്ടി വന്നു. സ്ത്രീയിലേക്കുള്ള തഷ്നുവയുടെ പരിവർത്തനത്തെ കുടുംബവും നാട്ടുകാരും എതി‌ർത്തു. താൻ എങ്ങനെ പെരുമാറണമെന്നും ഏത് തരത്തിൽ ജീവിക്കണമെന്നതിനെക്കുറിച്ചും നാട്ടുകാർ അച്ഛന് മുന്നിൽ സമ്മ‌ർദ്ദം ചൊലുത്തി. തഷ്നുവയും അവളുടെ അച്ഛനും തമ്മിൽ സംസാരിച്ചിട്ട് വർഷങ്ങളായി. മാനസിക പീഡനം കൂടിയതോടെ നാല് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും തഷ്നുവ പറഞ്ഞു. ബാഹ്യമായ സമ്മർദ്ദം വർദ്ധിച്ചതോടെ വീട് വിട്ടിറങ്ങി. പൊതുസമൂഹത്തിൽ വ്യാപകമായി വിവേചനം നേരിടുന്ന ഈ കൂട്ടർ ലൈംഗീക വ്യാപാരം, ഭക്ഷാടനം, അല്ലെങ്കിൽ കുറ്റകൃത്യങ്ങൾ എന്നിവയിലേക്ക് തിരിയുകയാണ് സാധാരണ. എന്നാൽ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തുകയുമാണ് സഷ്നുവ.